ഇനി മാമാങ്കത്തിലെന്ന് ഉണ്ണി; അറിയില്ലെന്ന് സംവിധായകൻ

13:19 PM
02/01/2019
Unnimukundan Dhruvan

മമ്മൂട്ടി ചിത്രം മാമാങ്കം വീണ്ടും വിവാദത്തിൽ. ഉണ്ണി മുകുന്ദൻ ചിത്രത്തിൽ ഭാഗമാകുന്നുവെന്ന് ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ ഇത് തള്ളി സംവിധായകൻ സജീവ് പിള്ള രംഗത്തെത്തിയതോടെയാണ് വീണ്ടും വിവാദമുണ്ടായത്. 

ഉണ്ണിയുമായി യാതൊരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നും ഉണ്ണി ചിത്രത്തിന്റെ ഭാഗമാവുന്നുവെങ്കില്‍ അത് തന്‍റെ അറിവോടെ അല്ലെന്നും സജീവ് പിള്ള വ്യക്തമാക്കി. 

നേരത്തെ ചിത്രത്തിൽ നിന്ന് നടൻ ധ്രുവനെ യാതൊരു മുന്നറിയിപ്പും നൽകാതെ പുറത്താക്കിയതും വിവാദമായിരുന്നു.  ചിത്രത്തിന് വേണ്ടി ധ്രുവന്‍ ജിമ്മിലും കളരിയിലുമായി കഠിനാധ്വാനം ചെയ്തിരുന്നു. ധ്രുവനെ മാറ്റിയതിന് പിന്നിലെ കാരണം തനിക്ക് അറിയില്ലെന്നാണ് സംവിധായകന്‍ പ്രതികരിച്ചത്. 
 

Loading...
COMMENTS