Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightത​രം​ഗ​മാ​യി...

ത​രം​ഗ​മാ​യി മാ​മാ​ങ്കം ട്രെ​യ്​​ല​ർ; 18 ലക്ഷം പേർ കണ്ടു കഴിഞ്ഞു

text_fields
bookmark_border
ത​രം​ഗ​മാ​യി മാ​മാ​ങ്കം ട്രെ​യ്​​ല​ർ; 18 ലക്ഷം പേർ കണ്ടു കഴിഞ്ഞു
cancel

ആ​രാ​ധ​ക​രു​ടെ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി ‘മാ​മാ​ങ്ക’​ത്തിന്‍റെ ട്രെ​യ്​​ല​ർ. മ​മ്മൂ​ട്ടി​യു​ടെ ത​ക​ർ ​പ്പ​ൻ ആ​ക്​​ഷ​ൻ രം​ഗ​ങ്ങ​ളു​മാ​യെ​ത്തി​യ ട്രെ​യ്​​ല​ർ യൂ​ട്യൂ​ബി​ൽ ആദ്യ നാ​ലു മ​ണി​ക്കൂ​റി​ന​കം അ​ഞ്ചു ​ല ​ക്ഷ​ത്തോ​ളം പേ​രാണ് ക​ണ്ട​ത്​. നിലവിൽ 18 ലക്ഷം പേർ ട്രെ​യ്​​ല​ർ കണ്ടു കഴിഞ്ഞു.

ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ, പ്രാചി തെഹ് ലാൻ, അനു സിത്താര, കനിഹ, ഇനിയ തു​ട​ങ്ങി​യ​വ​രാ​ണ്​ ചി​ത്ര​ത്തി​ലെ മ​റ്റ്​ അ​ഭി​നേ​താ​ക്ക​ൾ.

16,17 നൂറ്റാണ്ടുകളിലായി തിരുനാവായിൽ ഭാരതപ്പുഴയുടെ തീരത്തു നടന്നിരുന്ന മാമങ്കത്തിന്‍റെ പശ്​ചാത്തലത്തിലാണ്​ ചി​ത്രം ഒരുങ്ങുന്നത്​.

ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലും റി​ലീ​സ്​ ചെ​യ്യു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്​ എം. ​പ​ത്​​മ​കു​മാ​റാ​ണ്. വിദേശ രാജ്യങ്ങളിലും വലിയ രീതിയിൽ റിലീസ്​ ചെയ്യാനാണ്​ അണിയറക്കാർ ഉദ്ദേശിക്കുന്നത്​. നവംബർ അവസാനം ചിത്രം തീയറ്ററുകളിലെത്തും.

Show Full Article
TAGS:Mamangam Mammootty M Padmakumar Youtube Trending movies news malayalam news 
Next Story