മാമാങ്കത്തിന്‍റെ റിലീസ് നീട്ടി

17:48 PM
12/11/2019

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്‍റെ റിലീസ് നീട്ടി. ചിത്രം ഡിസംബർ 12ന് റിലീസ് ചെയ്യും. നേരത്തെ നവംബർ 21 ന് റിലീസ് െചയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിനെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കഴിയാത്തതാണ് റിലീസ് നീട്ടാൻ കാരണം. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. 

ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ, പ്രാചി തെഹ് ലാൻ, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ്​ മറ്റ്​ താരങ്ങൾ. കാവ്യ ഫിലിംസിന്‍റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം എം. പത്​മകുമാർ സംവിധാനം ചെയ്യുന്നു.​ 

എം. ജയചന്ദ്രനാണ്​ സംഗീതം. ശ്യാം കൗശലാണ് സംഘട്ടനം. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 

Loading...
COMMENTS