ലൂസിഫറിന്‍റെ പ്രേക്ഷക പിന്തുണ കണ്ട് കണ്ണ് നിറഞ്ഞു -മല്ലിക സുകുമാരൻ -VIDEO

14:51 PM
28/03/2019

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറിന് റിലീസ് ദിനത്തിൽ ലഭിച്ച ആരാധക പിന്തുണ കണ്ട് കണ്ണ് നിറഞ്ഞുവെന്ന് മല്ലിക സുകുമാരൻ. സിനിമ കാണാനായി തിയേറ്ററിലെത്തിയപ്പോഴാണ് മല്ലിക ഇക്കാര്യം പറഞ്ഞത്. 

അമ്മതൻ കണ്ണിനമൃതം പോയ ജന്മത്ത് ചെയ്ത സുകൃതം എന്നാണ് ആരാധക പിന്തുണ കാണുമ്പോൾ പറയാൻ തോന്നുന്നത്. അതിൽ കൂടുതൽ ഒന്നും പറയാനാവുന്നില്ലെന്നും മല്ലിക പറഞ്ഞു. 

കേരളത്തിലെ 400 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. രാവിലെ തുടങ്ങിയ ഷോ കാണാന്‍ എറണാകുളം കവിതാ തിയറ്ററില്‍ പൃഥ്വിരാജ്, മോഹന്‍ലാല്‍ തുടങ്ങി ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെത്തിയിരുന്നു.

മഞ്ജുവാര്യർ ആണ് ചിത്രത്തിലെ നായിക. മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം ആന്‍റണി പെരുമ്പാവൂരാണ് നിർമ്മാണം. ബോളിവുഡ് താരം വിവേക് ഒബ്റോയ്, മ‍ഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, സാനിയ, സായ്കുമാര്‍, തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. പൃഥ്വിരാജ് ഒരു സ്പെഷ്യല്‍ അപ്പിയറന്‍സില്‍ എത്തുമെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

മുരളി ഗോപിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. എഡിറ്റിങ് സംജിത്ത്. ആക്‌ഷന്‍ സ്റ്റണ്ട് സിൽവ, ആർട് മോഹൻദാസ്. സംഗീതം ദീപക് ദേവ്.

Loading...
COMMENTS