ടേക് ഓഫിന് ശേഷം ഫഹദും മഹേഷ് നാരായണനും; വൈറലായി മാലികിൻെറ സെകൻഡ് ലുക്
text_fieldsമഹേഷ് നാരായണൻ-ഫഹദ് ഫാസിൽ ടീമിൻെറ മാലിക് എന്ന ചിത്രത്തിൻെറ സെക്കൻഡ്ലുക് പോസ്റ്റർ പുറത്തുവിട്ടു. ടേക് ഓഫ് എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് മാലിക്. ആേൻറാ ജോസഫ് കാർണിവൽ മൂവി നെറ്റ്വർകുമായി ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പാർവതിയും പ്രധാനവേഷത്തിലുണ്ട്. സംവിധായകനായ മഹേഷ് നാരായണൻ തന്നെയാണ് രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിൽ മാലിക് എന്ന കഥാപാത്രമായാണ്ഫഹദ് എത്തുന്നത്. 22 വയസുമുതൽ 55 വയസുവരെയുള്ള കാലഘട്ടമാണ് ചിത്രീകരിക്കുന്നത്. അതിനായി ഗംഭീര മേക്കോവറിലാണ് താരം എത്തുന്നത്.
സനു ജോൺ വർഗീസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സുഷിൻ ശ്യാം സംഗീതവും സന്തോഷ് രാമൻ കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. വലിയ ബജറ്റിലെത്തുന്ന ചിത്രത്തിൻെറ റിലീസിങ് എന്നാണെന്ന് പുറത്തുവിട്ടിട്ടില്ല.
