‘തണ്ണീര്‍ മത്തന്‍ ദിനങ്ങളു’ടെ മേക്കിങ് വിഡിയോ പുറത്ത്

14:53 PM
23/08/2019
Thanneer-Mathan-Dinangal

മികച്ച പ്രേക്ഷക സാന്നിധ്യം കൊണ്ട് തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന 'തണ്ണീര്‍ മത്തന്‍ ദിനങ്ങളു'ടെ മേക്കിങ് വിഡിയോ പുറത്ത്. രണ്ട് മിനിട്ടിലധികം ദൈർഘ്യമുള്ള വിഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 

യുവതാരങ്ങളെ ഉൾപ്പെടുത്തി നവാഗതനായ എ.ഡി. ഗിരീഷ് സംവിധാനം ചെയ്ത ചിത്രമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. പ്ലസ്ടു കാലഘട്ടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. സിനിമ 45 കോടി ഗ്രോസ് കളക്ഷൻ നേടിയതായി അണിയറക്കാൻ വെളുപ്പെടുത്തിയിരുന്നു.  

അള്ളു രാമേന്ദ്രൻ എന്ന സിനിമയിലെ  തിരക്കഥാകൃത്തുക്കളിൽ ഒരാളായി സിനിമയിലേക്കെത്തി മൂക്കുത്തി എന്ന ഷോർട്ട് ഫിലിമിലൂടെ സംവിധാന രംഗത്ത് ശ്രദ്ധിക്കപ്പെട്ട ഗിരീഷ് എ.ഡി തന്‍റെ ആദ്യം ചിത്രത്തിലൂടെ മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.  എ.ഡി.ഗിരീഷും ഡിനോയും ചേർന്ന് ഒരുക്കിയ തിരക്കഥ  മികവുറ്റതാണ്. 

ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കറും പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും ഷമീർ മുഹമ്മദും ചേർന്നു നിർമ്മിച്ചിരിക്കുന്ന ചിത്രത്തിനായി ജോമോൻ ടി ജോണും വിനോദ് ഇല്ലമ്പള്ളിയുമാണ് ഛായാഗ്രഹണം നിർവഹിച്ചത്.

Loading...
COMMENTS