നടി സുരഭി ലക്ഷ്മി വിവാഹമോചിതയായി
text_fieldsകോഴിക്കോട്: മികച്ച നടിക്ക് ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മി വിവാഹമോചിതയായോ...?
ഭർത്താവും ക്യാമറമാനുമായ വിപിൻ സുധാകറുമായി വിവാഹബന്ധം പിരിഞ്ഞുവെന്ന് സുധാകർ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഒരു വർഷക്കാലമായി ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്.
ഇരുവരും ചേർന്നു നിൽക്കുന്ന സെൽഫിക്കൊപ്പം ‘ഇത് ഞങ്ങളുെട അവസാനത്തെ സെൽഫിയാണ്.. ഞങ്ങൾ വിവാഹമോചിതരായി...’ എന്ന കുറിപ്പോടെയാണ് വിപിൻ സുധാകർ വിവരം പുറത്തുവിട്ടിരിക്കുന്നത്.

കോഴിക്കോട് കുടുംബ കോടതിയിലാണ് ഇരുവരും വിവാഹമോചിതരായതെന്നറിയുന്നു. ഇരുവരും ചേർന്ന സെൽഫിക്കു ശേഷം കെ.ടി.ഡി.സി ഹോട്ടലിനുമുന്നിൽ നിൽക്കുന്ന സെൽഫി ‘കോഴിക്കോടിനോട് വിട’ എന്ന കുറിപ്പോടെ വിപിൻ സുധാകർ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സുരഭി ലക്ഷ്മിക്കായിരുന്നു. മീഡിയ വണ്ണിലെ ‘എം. 80 മൂസ’ എന്ന സീരിയലിലൂടെ ജനപ്രീതി നേടിയ സുരഭിയും വിപിൻ സുധാകരനും 2014 ഒക്ടോബറിൽ ഗുരുവായൂരിലാണ് വിവാഹിതരായത്.

‘മുന്തിരിവള്ളികൾ തളിർക്കുേമ്പാൾ’ അടക്കം ഒേട്ടറെ സിനിമകളുടെ അസോ. ക്യമറമാനായിരുന്നു വിപിൻ സുധാകർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
