ഒരുങ്ങിയിരുന്നോളൂ ഷാജിപ്പാപ്പൻ ഇതാ വരുന്നു...

19:35 PM
10/09/2017

തിയേറ്ററുകളിൽ വലിയ ചലനമുണ്ടാക്കാതെ പോയി പിന്നീട് ഡി.വി.ഡി പുറത്തിറങ്ങിയപ്പോൾ വമ്പൻ വിജയമായ ചിത്രമാണ് 'ആട് ഒരു ഭീകരജീവിയാണ്. ന്യൂജനറേഷൻ പിള്ളേരെല്ലാം പിന്നീട് ഷാജിപാപ്പന്‍റെ ആരാധകരായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഷാജി പാപ്പൻ താരമായി. പിന്നീട് വന്ന ഒാണം, ക്രിസ്മസ്, പെരുന്നാൾ ആഘോഷങ്ങളിലെല്ലാംയുവാക്കൾ ഷാജിപാപ്പൻ സ്റ്റൈലിൽ വസ്ത്രവും ധരിച്ച് ആർമാദിച്ചു. അവർക്കിതാ ഒരു സന്തോഷ വാർത്ത ഷാജി പാപ്പന്‍ അണിയറയിൽ ഒരുക്കം തുടങ്ങി. ജയസൂര്യ വീണ്ടും ഷാജിപ്പാപ്പൻ ആകുന്ന മേക്കിങ് വീഡിയോ പുറത്തിറങ്ങി.  

മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ആട് ഒരു ഭീകരജീവിയാണ്.  ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് തന്നയാണ് ആട് 2 നിര്‍മ്മിക്കുന്നത്.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം ആന്‍മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങളാണ്  മിഥുന്‍ സംവിധാനം ചെയ്തത്. 

Loading...
COMMENTS