Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightട്രോളൻമാർ പാവങ്ങൾ,...

ട്രോളൻമാർ പാവങ്ങൾ, അടുത്ത പടം പട്ടാളക്കഥയല്ല; മേജർ രവിയുമായി സംവദിച്ച്​ ആരാധകർ

text_fields
bookmark_border
ട്രോളൻമാർ പാവങ്ങൾ, അടുത്ത പടം പട്ടാളക്കഥയല്ല; മേജർ രവിയുമായി സംവദിച്ച്​ ആരാധകർ
cancel

ഫേസ്​ബുക്കിൽ കോട്ടും സ്യൂട്ടുമണിഞ്ഞ്​ കിടിലൻ ലുക്കിൽ വന്നതായിരുന്നു സംവിധായകൻ മേജർ രവി. പോസ്​റ്റിന്​ ​താഴെ കമൻറുകളുമായി നിരവധിപേർ വന്നതോടെ ഒാരോരുത്തർക്കും മറുപടിയും സംവിധായകൻ നൽകി.കമൻറുകൾ പലതും പരിധി വി​െട്ടങ്കിലും മേജർ പട്ടാളരീതിയൊക്കെ വിട്ട്​ എല്ലാത്തിനും കൂളായി മറുപടി നൽകി. 

എന്ത്​ കാര്യങ്ങൾ ചെയ്യു​േമ്പാഴും അങ്ങേയറ്റം ട്രോൾ ചെയ്യപ്പെടുന്ന കാര്യത്തെ കുറിച്ച്​ ചോദിച്ചപ്പോൾ, അവ​ർ ചെയ്​തോ​െട്ട എന്നാൽ ഒരു പരിധികഴിഞ്ഞാൽ അവ ഒരു വ്യക്​തിക്ക്​ എത്രത്തോളം വേദനയുണ്ടാക്കുമെന്നത്​ ട്രോളുന്നവർക്കറിയില്ലെന്നും തനിക്ക്​ അത്​ ഒരു പ്രചോദനം മാത്രമാണെന്നും മേജർ രവി പറഞ്ഞു. സാറിനെ ട്രോളിയാൽ ആരാധകരെ വെടിവച്ച്​ കൊല്ലുമോ എന്നുള്ള തരത്തിലും ചോദ്യം വന്നു. അവര്‍ പാവങ്ങള്‍ അല്ലെ, സാരമില്ലെന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. 

അടുത്ത ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ഉടൻതന്നെ എല്ലാവരെയും അറിയിക്കും. പുതിയ ചിത്രം പട്ടാള കഥയല്ല പറയു​ന്നത്​. മോഹൻലാൽ അല്ല നായകനെന്നും മേജർ രവി ആരാധകരുടെ ചോദ്യത്തിന്​ മറുപടിയായി പറഞ്ഞു. മമ്മൂട്ടിയാണോ മോഹൻലാലാണോ മികച്ച നടനെന്ന ചോദ്യത്തിന്​ രണ്ടു പേരും അവരവരുടെ രീതിയിൽ മികച്ചവരാണെന്നും താരതമ്യം ചെയ്യുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trollmajor ravimalayalam newsmovie news
News Summary - major ravi troll-movie news
Next Story