െഎ.ഡി.എസ്​.എഫ്.എഫ്.കെ:  സമഗ്ര സംഭാവന പുരസ്​കാരം മധുശ്രീ ദത്തക്ക്

22:30 PM
12/06/2019
madusree

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി 2019 ജൂ​ൺ 21 മു​ത​ൽ 26 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന 12ാമ​ത്​ രാ​ജ്യാ​ന്ത​ര ഡോ​ക്യു​മ​െൻറ​റി, ഹ്ര​സ്വ ച​ല​ച്ചി​ത്ര​മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള (ഐ.​ഡി.​എ​സ്.​എ​ഫ്.​എ​ഫ്.​കെ) സ​മ​ഗ്ര സം​ഭാ​വ​ന പു​ര​സ്​​കാ​ര​ത്തി​ന്​ പ്ര​ശ​സ്​​ത ഡോ​ക്യു​മ​െൻറ​റി സം​വി​ധാ​യി​ക മ​ധു​ശ്രീ ദ​ത്ത​യെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടു ല​ക്ഷം രൂ​പ​യും ശി​ൽ​പ​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. ജൂ​ൺ 26ന് ​കൈ​ര​ളി തി​യ​റ്റ​റി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കും.

മേ​ള​യു​ടെ റെേ​ട്രാ​സ്​​പെ​ക്റ്റീ​വ് വി​ഭാ​ഗ​ത്തി​ൽ മ​ധു​ശ്രീ ദ​ത്ത​യു​ടെ ഏ​ഴു ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ഡോ​ക്യു​മ​െൻറ​റി സം​വി​ധാ​യി​ക, ക്യു​റേ​റ്റ​ർ, അ​ധ്യാ​പി​ക എ​ന്നീ നി​ല​ക​ളി​ൽ വ്യ​ക്​​തി​മു​ദ്ര പ​തി​പ്പി​ച്ച മ​ധു​ശ്രീ ദ​ത്ത സ്​​ത്രീ​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നും നി​യ​മ​സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മും​ബൈ​യി​ലെ മ​ജ്​​ലി​സ്​ എ​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​യും എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റു​മാ​ണ്. കൊ​ൽ​ക്ക​ത്ത ജാ​ദ​വ്പൂ​ർ യൂ​നി​വേ​ഴ്സി​റ്റി, നാ​ഷ​ന​ൽ സ്​​കൂ​ൾ ഓ​ഫ് ഡ്രാ​മ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് വി​ദ്യാ​ഭ്യാ​സം നേ​ടി​യി​ട്ടു​ള്ള മ​ധു​ശ്രീ ദ​ത്ത ഇ​പ്പോ​ൾ മും​ബൈ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് ഐ.​ഡി.​എ​സ്.​എ​ഫ്.​എ​ഫ്.​കെ​യി​ൽ ആ​ദ്യ​മാ​യി സ​മ​ഗ്ര സം​ഭാ​വ​ന പു​ര​സ്​​കാ​രം  ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ആ​ന​ന്ദ് പ​ട്​​വ​ർ​ധ​ൻ ആ​യി​രു​ന്നു ആ​ദ്യ​ജേ​താ​വ്.

Loading...
COMMENTS