മധുരരാജ പ്രൊഫൈൽ പിക്ചറാക്കിയതിന് തെറിവിളി; മറുപടി‍യുമായി ഷൈൻ ടോം

20:41 PM
13/04/2019

മമ്മൂട്ടി ചിത്രം മധുരരാജ തിയേറ്ററുകൾ പൂരപ്പറമ്പാക്കി മുന്നേറുകയാണ്. ഇതിനിടെ ചിത്രത്തിലെ മമ്മൂട്ടിയുടെ ഫോട്ടോ ഫേസ്ബുക്കിൽ പ്രൊഫൈൽ പിക്ചറാക്കിയതിന് തെറിവിളി കേൾക്കേണ്ടിവന്നത് യുവതാരം ഷൈൻ ടോം ചാക്കോക്കാണ്. 

മധുരരാജയുടെ റിലീസിന് പിന്നാലെയാണ് ഷൈൻ മധുരരാജയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കിയത്. ഇതോടെയാണ്​ മോഹൻലാൽ ആരാധകനെന്ന് വിശേഷിപ്പിച്ച് ഒരാൾ ചാറ്റിലൂടെ ഷൈനിനെ തെറിവിളിച്ചത്. ഇതിന് താരം ചുട്ട മറുപടിയും നൽകി. പിന്നാലെ ഈ ചാറ്റ് ഫേസ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തു. 

അതേസമയം ഷൈനിനെ പിന്തുണച്ച്​ ചില മോഹൻലാൽ ആരാധകർ തന്നെ കമന്‍റുമായി രംഗത്തെത്തിയിട്ടുണ്ട്. ‘പറയിപ്പിക്കാനായിട്ട്‌ ഓരോന്ന് ഇറങ്ങിക്കോളും. മധുരരാജ നല്ല സിനിമയാണെങ്കിൽ അത്‌ വിജയിക്കുക തന്നെ ചെയ്യും. നല്ല സിനിമകൾ വിജയിക്കുകയും വേണം. ഞാൻ മധുരരാജ കണ്ടു. നല്ല ഒരു മാസ്‌ കോമഡി മൂവിയാണ്‌. എനിക്ക്‌ നന്നായി ഇഷ്ടപ്പെട്ടു.’ ഒരു മോഹൻലാൽ ആരാധകൻ കുറിച്ചു. 

ഷൈനിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട സുഹൃത്തേ , ആദ്യം തന്നെ ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം... ഞാൻ ചെറുപ്പം മുതൽക്കേ തന്നെ ഒരു കടുത്ത ലാലേട്ടൻ ആരാധകൻ ആണ്...ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല...

നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തനിക് എന്തേലും നഷ്ടം വന്നിട്ടുണ്ടെങ്കിൽ അത് നീ ഒറ്റക് ഇരുന്നങ്ങോട്ടു സഹിച്ചോളൂ...നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്... ഞാൻ ലാലേട്ടനെ ആരാധിക്കാൻ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്നേഹിക്കുവാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല... ആ സ്നേഹത്തിനു നിന്നെക്കാൾ പഴക്കമുണ്ട്...

അതുപോലെ തന്നെ എനിക്ക് മമ്മൂക്കയോട് ഉള്ള സ്നേഹം മമ്മൂക്ക എന്ന വ്യക്തിയോടും കൂടിയാണ്...ഞാൻ ഒന്നിൽ കൂടുതൽ സിനിമകൾ മമ്മൂക്കയുടെ കൂടെ ഒരുമിച്ച് വർക്ക്‌ ചെയ്തിട്ടുണ്ട്...അതുകൊണ്ട് തന്നെ പറയാം മമ്മൂക്കയുടെ കൂടെ വർക്ക്‌ ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്നേഹത്തെയും കുറിച്ച്...

ഞാൻ ആ വ്യക്തിയെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു...അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും...ആ സ്നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും...പിന്നെ എന്റെ സിനിമകൾ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം...അതിനെ നിനക്കു വിമർശിക്കാം എന്തു വേണോ ചെയ്യാം... അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാൻ വരല്ലേ...

Loading...
COMMENTS