Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘മാക്ട’ സദാനന്ദ...

‘മാക്ട’ സദാനന്ദ പുരസ്കാരം സക്കരിയക്ക്

text_fields
bookmark_border
zakariya
cancel

കൊച്ചി: മലയാള സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ ‘മാക്ട’യുടെ പ്രഥമ സദാനന്ദ പുരസ്കാരം സ ംവിധായകൻ സക്കരിയക്ക്. ‘മാക്ട’ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പുരസ്കാരം ഒരുക്കിയത്. 10,001 രൂപയും മെമൊന്‍റോ യും അടങ്ങുന്നതാണ് പുരസ്കാരം.

ഏറ്റവും മികച്ച നവാഗത സംവിധായകനാണ് പുരസ്കാരം നൽകുന്നത്. നവംബര്‍ മൂന്നിന് വൈകീട്ട് നടക്കുന്ന മാക്ടയുടെ വിമെന്‍സ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ സമാപന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.

അന്തരിച്ച പള്ളുരുത്തി അക്കേരി പറമ്പില്‍ എ.ആര്‍. സദാനന്ദ പ്രഭുവിന്‍റെ ഓർമയ്ക്കായി മകന്‍ എ.എസ്. ദിനേശാണ് പുരസ്കാരം നൽകുന്നത്. പുരസ്കാര തുക എ.എസ്. ദിനേശ് മാക്ട ചെയര്‍മാന്‍ ജയരാജ്, സെക്രട്ടറി സുന്ദര്‍ദാസ് എന്നിവര്‍ക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mactamovie newsZakkariya
News Summary - macta sadananda award to director zakariya
Next Story