സ്റ്റീഫൻ നെടുമ്പള്ളിയുടെ കളി തുടങ്ങി; പൃഥ്വിയും മോഹൻലാലും കുടുംബത്തോടൊപ്പം തി‍യേറ്ററിൽ -VIDEO

11:06 AM
28/03/2019

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ്​ സംവിധാനം ചെയ്ത ലൂസിഫറി​​​​െൻറ പ്രദർശനം തുടങ്ങി. കേരളത്തിലെ 400 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. രാവിലെ തുടങ്ങിയ ഷോ കാണാന്‍ എറണാകുളം കവിതാ തിയറ്ററില്‍ പൃഥ്വിരാജ്, മോഹന്‍ലാല്‍ തുടങ്ങി ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെത്തി.

മഞ്ജുവാര്യർ ആണ് ചിത്രത്തിലെ നായിക. മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം ആന്‍റണി പെരുമ്പാവൂരാണ് നിർമ്മാണം. ബോളിവുഡ് താരം വിവേക് ഒബ്റോയ്, മ‍ഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, സാനിയ, സായ്കുമാര്‍, തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. പൃഥ്വിരാജ് ഒരു സ്പെഷ്യല്‍ അപ്പിയറന്‍സില്‍ എത്തുമെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

മുരളി ഗോപിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. എഡിറ്റിങ് സംജിത്ത്. ആക്‌ഷന്‍ സ്റ്റണ്ട് സിൽവ, ആർട് മോഹൻദാസ്. സംഗീതം ദീപക് ദേവ്.

Loading...
COMMENTS