ലൂസിഫറിലെ 27ാമൻ എത്തി; സയിദ് മസൂദായി പൃഥ്വിരാജ്
text_fieldsപൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാലിൻെറ ഏറ്റവും പ്രതീക്ഷയേറിയ ചിത്രമാണ് ലൂസിഫർ. ഈയിടെയായി ലൂസിഫർ ശ്ര ദ്ധ നേടിയത് അതിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകളിലൂടെയായിരുന്നു. മോഹൻലാൽ മുതൽ കലാഭവൻ ഷാജോൺ വരെയുള്ള 26 പേരുട െ ക്യാരക്ടർ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ഓളമാണുണ്ടാക്കിയത്. എന്നാൽ 27ാമൻ ഒരു സർപ്രൈസ് ആയിരിക്കുമെന ്ന് അണിയറക്കാർ അറിയിച്ചിരുന്നു.
മമ്മൂട്ടി, വിജയ് സേതുപതി, സൂര്യ എന്നിവർക്കൊപ്പം സംവിധായകൻ പൃഥ്വിരാജിൻെറ പേരും അരാധകർ 27ാമനായി ഉൗഹിച്ചിരുന്നു. എന്നാൽ ഒടുവിൽ നടൻ പൃഥിരാജ് തന്നെ 27ാമൻെറ പോസ്റ്റർ പുറത്തുവിട്ടു. അദ്ദേഹം തന്നെ അവതരിപ്പിക്കുന്ന സയിദ് മസൂദ് എന്ന കഥാപാത്രമാണ് ലൂസിഫർ ക്യാരക്ടർ പോസ്റ്ററിൽ ഒടുവിലായി എത്തിയത്. പൃഥ്വിയെ കൂടാതെ മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ, ടൊവിനോ തോമസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
