സ്റ്റീഫൻ നെടുമ്പള്ളിയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ പിറന്നത് ഇങ്ങനെ...

14:22 PM
18/06/2019
Lucifer Behind the Sceane

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ വമ്പൻ ഹിറ്റായിരുന്നു. ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ച ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇതിന്‍റെ സൂചനകൾ പൃഥ്വിരാജ് തന്നെ സമൂഹ മാധ്യമത്തിലൂടെ നൽകിയിരുന്നു. 

അതിനിടെ ചിത്രത്തിന്‍റെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മോഹൻലാലിന്‍റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിന്‍റെ മേക്കിങ്ങാണ് പുറത്തിറക്കിയത്. 

സ്​റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രത്തെയാണ്​ മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്​. മഞ്ജുവാര്യരായിരുന്നു നായിക. മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം ആന്‍റണി പെരുമ്പാവൂരാണ് നിർമിച്ചത്. ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്രോയ്, മംമ്ത മോഹൻദാസ് എന്നിവരും ചിത്രത്തിലുണ്ട്. 

ഛായാഗ്രഹണം സുജിത്ത് വാസുദേവ്. എഡിറ്റിങ് സംജിത്ത്. ആക്‌ഷന്‍ സ്റ്റണ്ട് സിൽവ, ആർട് മോഹൻദാസ്. സംഗീതം ദീപക് ദേവ്. 
 

Loading...
COMMENTS