ലോനപ്പന്‍റെ മാമോദീസ; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ

10:52 AM
18/01/2019
Lonappante Maodisa teaser

ജയറാം നായകനാകുന്ന 'ലോനപ്പന്‍റെ മാമോദീസ' എന്ന ചിത്രത്തിന്‍റെ പുതിയ ടീസർ പുറത്ത്. ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിന് ശേഷം ലിയോ തദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അങ്കമാലി ഡയറീസ് ഫെയിം രേഷ്മ, കനിഹ, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ്, ശാന്തി കൃഷ്ണ, ഹരീഷ് കണാരൻ എന്നിവരും ചിത്രത്തിലുണ്ട്. 


ഷിനോയ് മാത്യു നിര്‍മ്മിക്കുന്ന ചിത്രം പുറത്തിറക്കുന്നത് പെന്‍ ആന്‍റ് പേപ്പര്‍ ക്രിയേഷന്‍സും എസ് ടാക്കീസും ചേര്‍ന്നാണ്. അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കുന്നു എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

Loading...
COMMENTS