Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദ ലയൺ കിങ്ങല്ല സിംബ...

ദ ലയൺ കിങ്ങല്ല സിംബ മോൻ സ്​പീക്കിങ്​; താരങ്ങളായി മണവാളനും ദശമൂലവും VIDEO

text_fields
bookmark_border
ദ ലയൺ കിങ്ങല്ല സിംബ മോൻ സ്​പീക്കിങ്​; താരങ്ങളായി മണവാളനും ദശമൂലവും VIDEO
cancel

മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ പ്രിയങ്കരമാണ്​ ഡിസ്​നിയുടെ ദ ലയൺ കിങ്​. സിംബ എന്ന സിംഹക്കുട്ടിയുടെ കഥ പറയുന്ന ലയൺ കിങ്ങിൽ ഒരു അഴിച്ചുപണി നടത്തിയിരിക്കുകയാണ്​ ഒരു വിരുതൻ. പേര്​ സിംബ മോൻ സ്​പീക്കിങ്​ ചാപ്​റ്റർ ഒന്ന്​.

കോവിഡ്​ മഹാമാരിയെ തുടർന്ന്​ അടച്ചപൂട്ടലിൽ കഴിയുന്ന മലയാളികളെ ചിരിപ്പിക്കാൻ ലയൺ കിങ്ങിലെ കഥാപാത്രങ്ങൾക്ക്​ ദശമൂലം ദാമുവി​​െൻറയും മണവാള​​െൻറയും ശബ്​ദം നൽകിയത്​​​ അതുൽ ശ്രീ എന്ന ട്രോളൻ. ട്രോളൻമാരെ എന്നും പ്രോത്സാഹിപ്പിക്കുന്ന നടൻ സുരാജ് വെഞ്ഞാറമൂടാണ് സിംബ മോൻ പാർട്ട്​ ഒന്ന് എന്ന ചെറു വിഡിയോ ഫേസ്​ബുക്കിൽ​ പങ്കുവെച്ചിരിക്കുന്നത്​.

സുരാജി​​െൻറയും സലിം കുമാറി​​െൻറയും കൊച്ചിൻ ഹനീഫയുടെയും ചട്ടമ്പിനാട്​, പുലിവാൽ കല്യാണം തുടങ്ങിയ ചിത്രങ്ങളിലെ കോമഡികളാണ്​ ലയൺ കിങ്ങിലെ സീനുകൾക്ക്​ യാഥാർഥ്യമെന്ന്​ തോന്നുന്ന വിധത്തിൽ കോർത്തിണക്കിയിരിക്കുന്നത്​. എന്തായാലും വൻ വൈറലായ പുതിയ ട്രോൾ വീഡിയോക്ക്​ 66000ത്തോളം ലൈക്കുകയാണ്​ ലഭിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suraj venjaramoodumovie newsdashamoolam damuTroll Video
News Summary - the lion king troll video goes viral-movie news
Next Story