Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൗ.മ.യൗ റിലീസ്​ നീട്ടി

text_fields
bookmark_border
pic
cancel

അങ്കമാലി ഡയറിസിന്​ ശേഷം ലിജോ ജോസ്​ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഇൗ.മ.യൗവി​​െൻറ റിലീസ്​ നീട്ടി. സംവിധായകൻ തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​. സിനിമക്ക്​ വേണ്ടി കാത്തിരുന്ന ഒാരോ പ്രേക്ഷകനോടും റിലീസ്​ ​നീട്ടി വെച്ചതിന്​ ​ക്ഷമ ചോദിക്കുന്നുവെന്ന്​ ലിജോ ഫേസ്​ബുക്കിൽ കുറിച്ചു. സിനിമ അർഹിക്കുന്ന തരത്തിലുള്ള വൈഡ്​ റിലീസ്​ നൽകുവാനുള്ള നിർമാതാക്കളുടെ തീരുമാനത്തി​​െൻറ ഭാഗമായാണ്​ റിലീസ്​ നീട്ടിയതെന്നും അദ്ദേഹം വ്യക്​തമാക്കി.

​ഫേസ്​ബുക്ക്​പോസ്​റ്റി​​െൻറ ​പൂർണ്ണ രൂപം

ഈ.മ.യൗ. പ്രിവ്യു ഷോയിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച സ്നേഹവും അഭിപ്രായങ്ങളും പ്രതീക്ഷകൾക്കും ഒരുപാട് മുകളിലാണ് അതുകൊണ്ട് തന്നെ അർഹിക്കുന്ന തരത്തിലുള്ള ഒരു കൺട്രി വൈഡ് റിലീസ് നൽകുവാൻ ഉള്ള നിർമാതാക്കളുടെ തീരുമാനം സിനിമയെ കൂടുതൽ വലിയ വേദിയിലും പ്രേക്ഷകരിലേക്കും എത്തിക്കാനുള്ള ഞങളുടെ കൂട്ടായ തീരുമാനം കൂടിയാണ് .

കാത്തിരുന്ന ഓരോ പ്രേക്ഷകനോടും റിലീസ് നീട്ടി വെച്ചതിന് ഞങ്ങളെല്ലാവരും ക്ഷമ ചോദിക്കുന്നു.

ഈ.മ.യൗ. ഏറ്റവും നല്ല രീതിയിൽ നിങ്ങള്ക്ക് മുന്നിലെത്തിക്കാൻ കഴിയുന്ന ഒരു തിയതി കണ്ടെത്തി ഞങ്ങളുടനെ അറിയിക്കാം കൂട്ടുകാരെ

നന്ദി 
ലിജോ ജോസ് പെല്ലിശ്ശേരി 
രാജേഷ് ജോർജ് കുളങ്ങര

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lijo jose pellisery relese extend-Movies
Next Story