‘ലളിതം സുന്ദരം’ ചിത്രീകരണം ആരംഭിച്ചു

18:01 PM
19/02/2020

മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം വണ്ടിപ്പെരിയാറില്‍ ആരംഭിച്ചു. മഞ്ജു വാര്യർ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സെഞ്ച്വറിയുമായി സഹകരിച്ച് മഞ്ജു വാര്യര്‍ നിർമിക്കുന്ന ചിത്രത്തില്‍ ബിജുമേനോനും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

സൈജു കുറുപ്പ്, അനു മോഹന്‍, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

പി. സുകുമാർ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും പ്രമോദ് മോഹൻ എഴുതുന്നു. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു.
 

Loading...
COMMENTS