സുനാമിയുമായി ലാൽ ജൂനിയർ; ബാലു വർഗീസ്‌ നായകൻ 

11:36 AM
12/02/2020

ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സുനാമി പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ ലാൽ തിരകഥ എഴുതുന്ന ചിത്രം പാണ്ടാ ഡാഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അലൻ ആന്‍റണിയാണ് നിർമാണം. 

ബാലു വർഗീസ്‌ നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ  ഇന്നസെന്‍റ്, മുകേഷ്, അജു വർഗീസ്, സുരേഷ്‌ കൃഷ്ണ എന്നിവർ മറ്റ്‌  പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ , എഡിറ്റിങ് രതീഷ് രാജ്, സംഗീതം യാക്സൻ ഗാരി പെരേര & നേഹ നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനൂപ് വേണുഗോപാൽ. ഫെബ്രുവരി 25 മുതൽ സുനാമിയുടെ ചിത്രീകരണം തൃശൂർ ,ഇരിഞ്ഞാലക്കുട ഭാഗങ്ങളിലായി ആരംഭിക്കും.

Loading...
COMMENTS