Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിത്തുവിന്‍റെ തിരക്കഥയിൽ 'ലക്ഷ്യം' -ട്രെയിലർ

text_fields
bookmark_border
ജിത്തുവിന്‍റെ തിരക്കഥയിൽ ലക്ഷ്യം -ട്രെയിലർ
cancel

ജിത്തു ജോസഫിന്‍റെ തിരക്കഥയിൽ നവാഗതനായ അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 'ലക്ഷ്യം' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ബിജു മേനോനും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്. ശിവദയാണു നായിക. ഒരു പ്രത്യേക സാഹചര്യത്തില്‍ കാട്ടിനുള്ളില്‍ അകപ്പെടുന്ന രണ്ടു കുറ്റവാളികളുടെ കഥയാണ് ചിത്രം പറയുന്നത്. 

ഷമ്മി തിലകന്‍, കിഷോര്‍ സത്യ, ബാലാജി, കൂട്ടിക്കല്‍ ജയചന്ദ്രന്‍ എന്നിവരും ചിത്രത്തിലുണ്ട്. സന്തോഷ് വര്‍മയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. പശ്ചാത്തല സംഗീതം-അനില്‍ ജോണ്‍സ്. സിനു സിദ്ധാര്‍ഥനാണ് ഛായാഗ്രാഹകന്‍. ജെ.ടി. ഫിലിംസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ജോയ് തോമസ് ശക്തികുളങ്ങര, റ്റെജി മണലേല്‍, ജിത്തു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lakshyam Official Trailer
Next Story