ധനുഷിെൻറ നിർമാണത്തിൽ ലഡു; നായകരായി ശബരീഷും ബാലുവും വിനയ്ഫോർട്ടും
text_fieldsതമിഴ് സൂപ്പർതാരം ധനുഷിെൻറ വണ്ടര്‍ ബാര്‍ ഫിലിംസ് മലയാളത്തിൽ നിർമിക്കുന്ന പുതിയ ചിത്രത്തിെൻറ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തുവിട്ടു. ഹ്യൂമറിന് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിെൻറ പേര് ലഡു എന്നാണ്. അരുണ്‍ ജോര്‍ജ് കെ. ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാലു വർഗീസ്, ശബരീഷ് വർമ, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
സാഗര്‍ സത്യൻ തിരക്കഥ രചിക്കുന്നു. പുതുമുഖം സൂര്യഗായത്രിയാണ് നായിക. ദിലീഷ് പോത്തന്, ഷറഫുദ്ദീന്, പാഷാണം ഷാജി, മനോജ് ഗിന്നസ്, സാജു നവോദയ, വിജോ വിജയകുമാര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്.
രാജീവ് രവിയുടെ ചിത്രത്തില്‍ ക്യാമറ അസിസ്റ്റൻറായാണ് സംവിധായകന് അരുണ്‍ ജോര്‍ജ് കെ. ഡേവിഡ് സിനിമയിലെത്തിയത്. മസാല റിപ്പബ്ലിക് എന്ന ചിത്രത്തിന് വേണ്ടിയാണ് സാഗര്‍ സത്യന് ഇതിന് മുമ്പ് സ്ക്രിപ്റ്റ് എഴുതിയത്. ഗൗതം ശങ്കറാണ് കാമറ ചലിപ്പിക്കുന്നത്. രാജേഷ് മുരുകേശന് സംഗീതവും ലാല്‍ കൃഷ്ണ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
