​‘ആരും അറിയാക്കഥകള്‍ ഇനി അരങ്ങുവാഴും’: കുറുപ്പില്‍ ഇന്ദ്രജിത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

21:23 PM
06/09/2019
indrajith-kurup-movie-060919.jpg

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽഖർ സൽമാൻ വേഷമിടുന്ന 'കുറുപ്പ്' എന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും. ഇന്ദ്രജിത്തിന്‍റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

'ആരും അറിയാക്കഥകൾ ഇനി അരങ്ങുവാഴും' എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ദുൽഖറിന്‍റെ ആദ്യ ചിത്രമായ സെക്കന്‍റ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

നിമിഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം സുഷിൻ ശ്യാം. ജിതിൻ കെ. ജോസിന്‍റെ കഥക്ക് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേഫാറർ ഫിലിംസും എം സ്റ്റാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദുൽഖറും ഇന്ദ്രജിത്തും ചിത്രത്തിന്‍റെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചു. 

Loading...
COMMENTS