സുകുമാരക്കുറുപ്പ്​ എവിടെയും പോയിട്ടില്ല; ചിത്രീകരണം തുടങ്ങി

17:40 PM
26/05/2019

തമിഴിലും തെലുങ്കിലും ഹിന്ദിയിലും തിരക്കിലായിരുന്ന യുവ സൂപ്പർതാരം ദുൽഖർ സൽമാൻ​ ഒരു യമണ്ടൻ പ്രേമകഥക്ക്​ ശേഷം മറ്റൊരു മലയാള ചിത്രവുമായി എത്തുകയാണ്​. പുതിയ​ ചിത്രമായ​ ‘കുറുപ്പി’ലാണ്​ താരം ഇനി അഭിനയിക്കാൻ പോകുന്നത്​. ചിത്രത്തിൽ സുകുമാരക്കുറുപ്പായാണ്​ ദുൽഖർ വേഷമിടുന്നത്​. 

ദുൽഖർ തന്നെ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്​ സെക്കൻഡ്​ ഷോയിലൂടെ ഡിക്യൂവിനെ സിനിമയിലേക്ക്​ അവതരിപ്പിച്ച ശ്രീനാഥ്​ രാജേന്ദ്രനാണ്​​. ദുൽഖർ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ്​ കുറുപ്പ്​. നേരത്തെ ജേകബ്​ ഗ്രിഗറി നായകനാകുന്ന അശോക​​െൻറ ആദ്യ രാത്രി എന്ന ചിത്രവും ദുൽഖർ പ്രഖ്യാപിച്ചിരുന്നു. ഷംസു സെയ്ബയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​.

ഒരു വർഷം മുമ്പാണ്​ ശ്രീനാഥ്​ സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള സിനിമ പ്രഖ്യാപിക്കുന്നത്​. കൂടെ ഒരു പോസ്റ്ററും പങ്കുവെച്ചിരുന്നു. അന്നത്​ വൈറലാവുകയും ദുൽഖർ ആരാധകർ ചിത്രത്തി​​​െൻറ പുരോഗതിയെ കുറിച്ച്​ സംവിധായകനോട്​ ഇടക്കിടെ ചോദിക്കുന്നമുണ്ടായിരുന്നു.

എന്നാൽ ഇന്ന്​ ശ്രീനാഥ്​ ഫേസ്​ബുക്കിൽ ആരാധകരുടെ ആകാംക്ഷക്ക്​ മറുപടിയെന്നോണം ഒരു പോസ്റ്റുമായി എത്തി. ഇന്ന്​ ചിത്രത്തി​​​െൻറ ചിത്രീകരണം തുടങ്ങുമെന്നാണ്​ സംവിധായകൻ അറിയിച്ചിരിക്കുന്നത്​. 

അഞ്ച്​ വർഷമെടുത്തു​ ഈ ഇതിഹാസം എഴുതി പൂർത്തിയാക്കാൻ. ഈ യാത്രയിൽ ഞങ്ങളോടൊപ്പം എല്ലായ്​പ്പോഴും ഉണ്ടായിരുന്ന ദുൽഖർ സൽമാന്​ വ്യക്​തിപരമായ നന്ദി അറിയിക്കുന്നു. ചിത്രത്തിലെ മറ്റ്​ അഭിനേതാക്കളെ കുറിച്ചും അണിയറപ്രവർത്തകരെ കുറിച്ചും മറ്റും വൈകാതെ നിങ്ങളെ അറിയിക്കും. -ശ്രീനാഥ്​ കുറിച്ചു.

പോസ്റ്റി​​​െൻറ കൂടെ ഒരു ഫാൻ മെയ്​ഡ്​ പോസ്റ്ററും ​അദ്ദേഹം പങ്കുവെച്ചു. തനിക്ക്​ ഒരുപാട്​ ഇഷ്​ടമായ പോസ്റ്ററാണെന്നും അത്​ ഔദ്യോഗികമായി ഇവിടെ റിലീസ്​ ചെയ്യുകയാണെന്നും ശ്രീനാഥ്​ പറഞ്ഞു. സാനി യാസ്​ എന്ന ആരാധകനാണ്​ പോസ്റ്റർ തയാറാക്കിയിരിക്കുന്നത്​.

Loading...
COMMENTS