ദുൽഖറിന്റെ ‘കുറുപ്പ്’ ചിത്രീകരണം ആരംഭിച്ചു VIDEO
text_fieldsയുവ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം ‘കുറുപ്പി’ന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ സുകുമാരക്കുറുപ്പായാണ് ദുൽഖർ വേഷമിടുന്നത്. ചിത്രീകരണത്തിന് മുന്നോടിയായുള്ള പൂജയുടെ വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വേ ഫെയറർ ഫിലിംസും എം സ്റ്റാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ദുൽഖർ തന്നെ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സെക്കൻഡ് ഷോയിലൂടെ ഡിക്യൂവിനെ സിനിമയിൽ അവതരിപ്പിച്ച ശ്രീനാഥ് രാജേന്ദ്രനാണ്.
ഒരു വർഷം മുമ്പാണ് ശ്രീനാഥ് സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള സിനിമ പ്രഖ്യാപിക്കുന്നത്. കൂടെ ഫാൻ മെയ്ഡ് പോസ്റ്ററും പങ്കുവെച്ചിരുന്നു. അന്നത് വൈറലാവുകയും ദുൽഖർ ആരാധകർ ചിത്രത്തിന്റെ പുരോഗതിയെ കുറിച്ച് സംവിധായകനോട് ഇടക്കിടെ ചോദിക്കുന്നുമുണ്ടായിരുന്നു.
ദുൽഖർ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കുറുപ്പ്. നേരത്തെ, ജേക്കബ് ഗ്രിഗറി നായകനാകുന്ന അശോകന്റെ 'ആദ്യ രാത്രി' എന്ന ചിത്രവും ദുൽഖർ പ്രഖ്യാപിച്ചിരുന്നു.
