ചാക്കോച്ചനും സുഗീതും വീണ്ടും; ശിക്കാരി ശംഭു

20:11 PM
14/09/2017
Shikkari Shambhu

കുഞ്ചാക്കോ ബോബനും സുഗീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണൻ, ശിവദ, അൽഫോൻസ എന്നിവരും ചിത്രത്തിലുണ്ട്. ഓർഡിനറി, ത്രീഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കു ശേഷമാണ് സുഗീതുമായി കുഞ്ചാക്കോ ബോബൻ ഒന്നിക്കുന്നത്. 

നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഏയ്ഞ്ചൽ മരിയ സിനിമാസിന്‍റെ ബാനറിൽ എസ്.കെ. ലോറൻസാണ് ചിത്രം നിർമിക്കുന്നത്.

Loading...
COMMENTS