ജൂനിയർ കുഞ്ചാക്കോ എത്തി; സന്തോഷം പങ്കുവെച്ച് ചാക്കോച്ചൻ

13:04 PM
18/04/2019

14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബന് ആൺകുഞ്ഞ് പിറന്നു. താരം തന്നെയാണ് ഈ വാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 

‘ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും അവന്റെ സ്‌നേഹം നൽകുന്നു’ 
                                 -കുഞ്ചാക്കോ ബോബൻ

പോസ്റ്റിന് താഴെ ടൊവീനോ, സംയുക്ത മേനോൻ, ഷറഫുദ്ദീന്‍, ഷെയിന്‍ നിഗം,റിമ കലിങ്കല്‍ അടക്കം നിരവധി താരങ്ങൾ ആശംസയുമായി എത്തിയിട്ടുണ്ട്. 

2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. പ്രിയ ആൻ സാമുവേൽ ആണ് കുഞ്ചാക്കാ ബോബന്‍റെ പങ്കാളി. 

Loading...
COMMENTS