Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'രാമന്‍റെ ഏദൻതോട്ടം' റിലീസ് മെയ് 12ന്

text_fields
bookmark_border
രാമന്‍റെ ഏദൻതോട്ടം റിലീസ് മെയ് 12ന്
cancel

കുഞ്ചാക്കോ ബോബൻ നായകനായ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന 'രാമന്‍റെ ഏദൻതോട്ടം' മെയ് 12നു തീയറ്ററിലെത്തും. കുഞ്ചാക്കോ ബോബൻ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസിങ് വാർത്ത പുറത്തുവിട്ടത്.

ബന്ധങ്ങളുടെ കഥ പറയുന്ന മുഴുനീള പ്രണയ ചിത്രമാണ് രാമന്‍റെ ഏദൻതോട്ടം. അഞ്ഞൂറേക്കർ വിസ്തൃതിയുള്ള കാട്ടിൽ താമസിക്കുന്ന രാമനും (ചാക്കോച്ചൻ) നഗരത്തിൽ ജനിച്ചു വളർന്ന മാലിനിയും (അനു സിത്താര) പരസ്പരം മനസിലാക്കി പ്രണയിക്കുന്നതാണ് കഥ.

അനു സിത്താരയെ കൂടാതെ അജു വർഗീസ്, രമേശ് പിഷാരടി, ജോജു ജോർജ്, മുത്തുമണി എന്നിവരും ചിത്രത്തിലുണ്ട്. മധു നീലകണ്ഠൻ-ഛായാഗ്രഹണം, വി. സാജൻ-എഡിറ്റിങ്.

സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം നൽകുന്നു. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറാണ് നിർമാണവും സെൻട്രൽ പിക്ചേഴ്സാണ് വിതരണവും നിർവഹിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kunchacko Boban's Ramante Edanthottam Releasing on May 12th
Next Story