മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അഞ്ചാം പാതിരാ'യുടെ പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ ആണ് പോസ്റ്റർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 'അഞ്ചാം പാതിരാ' ത്രില്ലർ സിനിമയാണെന്ന് കുഞ്ചാക്കോ വ്യക്തമാക്കുന്നുണ്ട്.
കുഞ്ചാക്കോയെ കൂടാതെ ശ്രീനാഥ് ഭാസി, ഉണ്ണിമായ അടക്കമുള്ളവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഉണ്ണിമായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്.

ആഷിഖ് ഉസ്മാനാണ് അഞ്ചാം പാതിരാ സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്. സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് റിലീസ്.
അർജന്‍റീന ഫാൻസ് കാട്ടൂർക്കടവിന് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ചാം പാതിരാ.