Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ടേക്ക് ഓഫി'ന്‍റെ കിടിലൻ ട്രെയിലർ
text_fieldsbookmark_border
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം 'ടേക്ക് ഓഫി'ന്‍റെ കിടിലൻ ട്രെയിലർ പുറത്തിറങ്ങി. മലയാളി നഴ്സുമാരുടെ ജീവിതകഥ പറയുന്ന ചിത്രം ഫിലിം എഡിറ്ററായിരുന്ന മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.
കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിന് വേണ്ടി ഇറാഖ്, സുഡാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരാണ് സിനിമയുടെ പ്രമേയം. രാജേഷ് പിള്ള ഫിലിംസിന്‍റെ സഹകരണത്തോടെ ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ആന്‍റോ ജോസഫും ഷെബി ബക്കറുമാണ് ചിത്രം നിർമിക്കുന്നത്. മേഘ രാജേഷ് പിള്ളയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യസര്‍.
സംഗീതം: ഷാൻ റഹ്മാൻ, പശ്ചാത്തല സംഗീതം: ഗോപി സുന്ദർ, കാമറ: സാനു ജോൺ വർഗീസ്, സ്റ്റിൽസ് ലെബിസൻ ഗോപി.
Next Story
