ദൂരദർശൻ അകമ്പടിയോടെ കുമ്പളങ്ങി നൈറ്റ്സിന്‍റെ രസികൻ ടീസർ

20:00 PM
04/01/2019
Kumbaling nights teaser-Movies

ഫഹദ് ഫാസിൽ നിർമ്മിച് ഷൈൻ നിഗവും സൗബിൻ ശാഹിറും നായകനാകുന്ന കുമ്പളങ്ങി നൈറ്റ്സിൻ്റെ രസികൻ ടീസർ പുറത്തിറങ്ങി. ദൂരദര്‍ശന്റെ പഴയ സിഗ്നേച്ചര്‍ ഈണത്തിന് നൃത്തം ചെയ്യുന്ന ഷെയ്ൻ നിഗവും സംഘവുമാണ് ടീസറിലുള്ളത്.

മധു സി നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്ററിലൂടെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചിത്രത്തിൻറെ നിർമ്മാണ പങ്കാളികളാണ്. രചന നിർവഹിച്ചിരിക്കുന്നത് ശ്യാം തന്നെയാണ്. ഷൈജു ഖാലിദിന്റേതാണ് ക്യാമറ, സുഷിന്‍ ശ്യാം സംഗീതവും ഷൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കും

Loading...
COMMENTS