ഊളയെ പ്രേമിച്ച പെൺകുട്ടി; കുമ്പളങ്ങിയിലെ മനോഹര രംഗം കൂടി 

21:52 PM
18/03/2019

ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ മധു സി നാരായണൻ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സ് തിയേറ്റുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്‍റെ മേക്കിങ് വിഡിയോയും ഡിലീറ്റഡ് രംഗങ്ങളും നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ പ്രണയ രംഗവും അണിയറ പ്രവർത്തകർ യൂടൂബിലൂടെ പുറത്തുവിട്ടു.

ഊളയെ പ്രേമിച്ച പെൺകുട്ടി എന്ന തലക്കെട്ടിൽ പുറത്തിറക്കിയ രംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിലെ ഷെയ്‍ന്‍ നിഗത്തിന്‍റെ കഥാപാത്രം അന്ന ബെന്‍റെ കഥാപാത്രത്തോട് വിവാഹാഭ്യർത്ഥന നടത്തുന്നതാണ് വിഡിയോ. 

ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും സിനിമാ നിർമ്മാണ കമ്പനിയായ ‘വർക്കിങ്ങ് ക്ലാസ് ഹീറോ’യും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്ന ബാനറിൽ നസ്രിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 
 

Loading...
COMMENTS