കുമ്പളങ്ങിയിയിലെ ഒാരോ ടൈപ്പ് മനുഷ്യർ

20:01 PM
17/01/2019

ഫഹദ് ഫാസിൽ, ഷൈൻ നിഗം, സൗബിൻ ശാഹിർ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന കുമ്പളങ്ങി നൈറ്റ്സിന്‍റെ രസികൻ ട്രൈലർ പുറത്തിറങ്ങി. മധു.സി.നാരായണനാണ് സംവിധാനം. 

ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും സിനിമാ നിർമ്മാണ കമ്പനിയായ ‘വർക്കിങ്ങ് ക്ലാസ് ഹീറോ’യും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്ന ബാനറിൽ നസ്രിയയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്യാം പുഷ്ക്കരന്റേതാണ് തിരക്കഥ. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.


 

Loading...
COMMENTS