ചിരിച്ചും കളിച്ചും ഫഹദ്-ദിലീഷ് ടീം: കുമ്പളങ്ങിയുടെ ഗെറ്റ് റ്റുഗദർ ടീസർ

18:31 PM
05/02/2019
Kumbalangi get togother

ഫഹദ് ഫാസിൽ, ഷൈൻ നിഗം, സൗബിൻ ശാഹിർ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന കുമ്പളങ്ങി നൈറ്റ്സിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്‍റെ ട്രെയിലറും ഗാനങ്ങളും ഇപ്പോൾ തന്നെ ഹിറ്റാണ്. അതിനിടെയാണ് കുമ്പളങ്ങിയുടെ അനുഭവങ്ങളും വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കുന്ന ഗെറ്റ് റ്റുഗദർ വിഡിയോയുടെ ടീസർ പുറത്തിറങ്ങിയത്. ഇപ്പോൾ ഈ ടീസറാണ് സാമൂഹിക മാധ്യമത്തിൽ ചർച്ചാ വിഷയം. 

ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, അന്ന ബെന്‍, ഷൈ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്ക് പുറമെ, സംവിധായകൻ മധു സി നാരായണൻ, ശ്യാം പുഷ്കർ, ദിലീഷ് പോത്തൻ, നസ്രിയ നസീം, സുഷിൻ ശ്യാം എന്നിങ്ങനെ ചിത്രത്തിന്‍റെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം വിഡി‍യോയിൽ വരുന്നുണ്ട്. 

സൗബിൻ സജിയെന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചുവെന്നാണ് സംവിധായകൻ മധുവിന്‍റെ കമന്‍റ്.  സജി ജീവിതകാലം മുഴുവൻ കൂെട നിൽക്കുന്നൊരു വേഷമായിരിക്കുമെന്നാണ് സൗബിൻ ഇതിന് മറുപടിയായി പറയുന്നത്.   
ചിത്രം പൂർത്തിയായി കഴിഞ്ഞു. സിനിമ കണ്ടു കഴിഞ്ഞപ്പോൾ എല്ലാ അർഥത്തിലും തൃപ്തരാണെന്നാണ് ദിലീഷ് പോത്തൻ പറയുന്നത്. സങ്കടപ്പെടുത്തുന്ന സിനിമയായാൽ കരയുന്ന കൂട്ടത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. പോത്തൻ ലോലനാണെന്നായിരുന്നു അതിന് നസ്രിയയുടെ മറുപടി. 

ചിരിച്ചും കളിച്ചുമുള്ള കുമ്പളങ്ങി ടീമിനെ കണ്ട് അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഇത്രയും ജോളിയായ ടീമിൽ നിന്നും മികച്ച ചിത്രം തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. 

ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും സിനിമാ നിർമ്മാണ കമ്പനിയായ ‘വർക്കിങ്ങ് ക്ലാസ് ഹീറോ’യും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്ന ബാനറിൽ നസ്രിയയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്യാം പുഷ്ക്കരന്റേതാണ് തിരക്കഥ. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.


 

Loading...
COMMENTS