അമ്മയെ കാണാൻ പോകുന്ന കുമ്പളങ്ങി ബ്രദേഴ്സ്; ഡിലീറ്റഡ് സീൻ

16:30 PM
12/03/2019

മധു സി നാരായണൻ സംവിധാനം ചെ‍യ്ത കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അതിനിടെ ചിത്രത്തിലെ ഡിലീറ്റ് ചെയ്ത രംഗം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 

കുമ്പളങ്ങിയിലെ സഹോദരങ്ങൾ അമ്മയെ കാണാൻ പോകുന്നതിന് തയാറാകുന്ന രംഗമാണ് പുറത്തുവന്നത്. സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം, മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് രംഗത്തിലുള്ളത്. 

ശ്യാം പുഷ്‌കരനാണ് തിരക്കഥ. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സൗബിനെയും ഷെയ്നിനെയും കൂടാതെ ഫഹദ് ഫാസില്‍, അന്ന ബെന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. 


 

Loading...
COMMENTS