Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനർമ്മത്തിൽ പൊതിഞ്ഞ...

നർമ്മത്തിൽ പൊതിഞ്ഞ കോഴിപ്പോരി​െൻറ ട്രെയിലർ

text_fields
bookmark_border
kozhipporu.jpg
cancel

ജെപിക് മൂവിസിന്‍റെ ബാനറിൽ വി.ജി ജയകുമാർ നിർമ്മിച്ച്​ ജിനോയ്, ജിബിറ്റ് എന്നിവർ ചേർന്ന്​ സംവിധാനം ചെയ്യുന്ന കോഴിപ്പോര് എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. ഇന്ദ്രൻസ്, പൗളി വത്സൻ, സോഹൻ സീനുലാൽ, ജോളി ചിറയത്ത്, വീണ നന്ദകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ജിനോയ് ജനാർദ്ധനനാണ്. കഥ ജിബിറ്റി​േൻറതും. ബിജിബാലാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വരികൾ വിനായക് ശശികുമാറും. എഡിറ്റിംഗ് അപ്പു ഭട്ടതിരിയാണ് നിർവഹിക്കുന്നത്. രാഗേഷ് നാരായണനാണ് ക്യാമറ.

'ഗാഗുൽത്താമലയിലെ കോഴിപ്പോര്' എന്നായിരുന്നു ആദ്യം ചിത്രത്തി​​​െൻറ പേര്. ക്രിസ്തീയ മത വികാരം വ്രണപ്പെടുന്നതായും ക്രിസ്തുമത വിശ്വാസികളെ വളരെ മോശമായി ബാധിക്കും എന്ന തരത്തിലുളള വാദം ഫിലിം ചേംബറിൽ നിന്നും വന്നതിനാൽ പേര് മാറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhipporu moviekozhipporu trailer
News Summary - kozhipporu trailer-movie news
Next Story