കോട്ടയം നസീറിന്റെ ഹ്രസ്വചിത്രം കോപ്പിയടിയെന്ന് ആരോപണം
text_fieldsകോട്ടയം നസീർ സംവിധാനം ചെയ്ത 'കുട്ടിച്ചൻ' എന്ന ഹ്രസ്വചിത്രം കോപ്പിയടിയെന്ന് ആരോപണം. സുദേവൻ സംവിധാനം ചെയ്ത 'അകത ്തോ പുറത്തോ' എന്ന സിനിമയിലെ വൃദ്ധന് എന്ന ഭാഗത്തിന്റെ കോപ്പിയാണ് ചിത്രമെന്നാണ് ആരോപണം.
സംവിധായകൻ സനൽകുമാ ർ ശശിധരൻ, ഡോ.ബിജു എന്നിവരും സംവിധായകൻ സുദേവനും ഇക്കാര്യം ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി. തന്റെ ചിത്രത്തിന്റെ ആശയം അത് പോലെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അനുകരണകലയില്‍ കോട്ടയം നസീറിന്റെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നുവെന്നും സുദേവൻ ഫേസ്ബുക്കിൽ കുറിച്ചു.
ക്രൈം നമ്പര്‍ 89 എന്ന ചിത്രത്തിലൂടെ 2014ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് സുദേവൻ നേടിയിട്ടുണ്ട്. ഇത് കൂടാതെ നിരവധി ഹ്രസ്വ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.
കുട്ടിച്ചന്, പൈലി എന്നീ സുഹൃത്തുക്കളുടെ കഥയിലൂടെ പുരോഗമിക്കുന്ന പതിനാല് മിനുട്ട് ചിത്രമാണ് കോട്ടയം നസീർ സംവിധാനം ചെയ്ത കുട്ടിച്ചന്. ചിത്രത്തില്‍ പൈലിയായി എത്തിയിരിക്കുന്നത് ജാഫര്‍ ഇടുക്കിയാണ്. മാലാ പാര്‍വതി, മരിയ ജോളി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
