Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രശ്​നങ്ങൾക്ക് പരിഹാരം​; കോട്ടയം കുഞ്ഞച്ചൻ 2 എത്തും

text_fields
bookmark_border
kottayam-kunnachan
cancel

കോട്ടയം കുഞ്ഞച്ചൻ 2 എന്ന സിനിമയുടെ കോപ്പി റൈറ്റ്​സും മറ്റു അനുമതികളും സംബന്ധിച്ച്​ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിച്ചതായി സിനിമയുടെ നിർമാതാവ്​ വിജയ്​ ബാബു. ഫേസ്​ബുക്കിലുടെയാണ്​ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിഹരിച്ച വിവരം വിജയ്​ അറിയിച്ചത്​. മുമ്പ്​ പ്രഖ്യാപിച്ചതുപോലെ ത​ന്നെ മമ്മുട്ടി  കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെ കോട്ടയം കുഞ്ഞച്ചൻ 2ൽ പ്രേക്ഷകർക്ക്​ മുന്നിലെത്തുമെന്നും വിജയ്​ ബാബു വ്യക്​തമാക്കി.

നേരത്തെ കോട്ടയം കുഞ്ഞച്ചൻ 2 സിനിമയുമായി ബന്ധപ്പെട്ട്​ ഒരു അനുമതിയും വാങ്ങിയിരുന്നില്ലെന്ന്​ കോട്ടയം കുഞ്ഞച്ച​​​​െൻറ ആദ്യ ഭാഗത്തി​​​​െൻറ നിർമാതാവ്​ അരോമ മണി അറിയിച്ചിരുന്നു. ഇതേ തുടർന്നാണ്​ രണ്ടാം ഭാഗം പ്രതിസന്ധിയിലായത്​. ഇതുമായി ബന്ധപ്പെട്ട്​ ഉണ്ടായിരുന്ന പ്രശ്​നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ്​ വിജയ്​ ബാബു ഇപ്പോൾ അറിയിച്ചിരിക്കുന്നത്​.

നമസ്കാരം .... 
'കോട്ടയം കുഞ്ഞച്ചൻ2 എന്ന സിനിമയുടെ കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായുള്ള വിവരം സസന്തോഷം എല്ലാരേയും അറിയിക്കുന്നു...
മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ 'കോട്ടയം കുഞ്ഞച്ചൻ2' എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക... ശ്രീ മമ്മൂക്ക കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെ നിങ്ങൾക്ക് മുന്നിലെത്തും 
കോട്ടയം കുഞ്ഞച്ചൻ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമ സൃഷ്ടിച്ച ഇതിന്റെ അണിയറക്കാർക്കുള്ള നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു .. ഒപ്പം രണ്ടാം ഭാഗം അനൗൻസ് ചെയ്തപ്പോൾ മുതൽ ആവേശത്തോടെ കൂടെ നിന്ന എല്ലാർക്കും,അതോടൊപ്പം ടൈറ്റിൽ വിവാദം ഉണ്ടായപ്പോൾ ട്രോളുകൾ കൊണ്ട് പൊതിഞ്ഞ ട്രോളന്മാർക്കും നന്ദി ....
ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കുന്നതാണ് ....
Godbless

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kottayam kunnachan 2-Movies
Next Story