Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകോട്ടയം കുഞ്ഞച്ചൻ-2...

കോട്ടയം കുഞ്ഞച്ചൻ-2 അനിശ്​ചിതത്വത്തിൽ

text_fields
bookmark_border
kottayam-kunnachan
cancel

കൊച്ചി: മമ്മുട്ടിയെ നായകനാക്കി മിഥുൻ മാനുവൽ തോമസ്​ സംവിധാനം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചൻ-2 അനിശ്​ചിതത്വത്തിൽ. കോട്ടയം കുഞ്ഞച്ചനെന്ന്​ പേര്​ സിനിമക്ക്​ നൽകിയാൽ നിയമനടപടികളുമായി മുന്നോട്ട്​ പോകുമെന്ന്​ ആദ്യഭാഗത്തി​​​​​െൻറ നിർമാതാവും സംവിധായകനും അറിയച്ചതോടെയാണ്​ സിനിമ പ്രതിസന്ധിയിലായത്​. 

തങ്ങളോട്​ ചർച്ച പോലും നടത്താതെ കുഞ്ഞച്ച​​​​​െൻറ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്​ തെറ്റാണെന്ന്​ ആദ്യഭാഗത്തി​​​​​െൻറ നിർമാതാവ്​ അരോമ മണിയും സിനിമയുടെ സംവിധായകൻ സുരേഷ്​ ബാബുവും വ്യക്​തമാക്കിയിരിന്നു. വേണമെങ്കിൽ സിനിമക്ക്​ കോട്ടയം ചെല്ലപ്പനെന്നോ കോട്ടയം അപ്പൂട്ടനെന്നോ പേരിടാമെന്നായിരുന്നു സംവിധായക​​​​​െൻറ പരിഹാസം.

അതേ സമയം കോട്ടയം കുഞ്ഞച്ച​​​​​െൻറ രണ്ടാം ഭാഗവുമായി മുന്നോട്ട്​ പോവുമെന്ന്​ നിർമാതാവ്​ വിജയ്​ ബാബു വ്യക്​തമാക്കി. സിനിമയുടെ പേരാണ്​ പ്രശ്​നമെങ്കിൽ അത്​ മാറ്റാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newsmovie newsMammottyKottayam kunnachan
News Summary - Kottayam kunnachan 2 issue-Movies
Next Story