Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകൂടെ; സൗദിയിൽ റിലീസ്...

കൂടെ; സൗദിയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം 

text_fields
bookmark_border
koode
cancel

അഞ്ജലി മേനോൻ ചിത്രം 'കൂടെ' സൗദിയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രം. സൗദിയിൽ രണ്ട് സ്ക്രീനുകളിലാണ് കൂടെ റിലീസ് ചെയ്യുന്നത്.  റിയാദിലെ വോക്സ് സിനിമാസിലാകും കൂടെയുടെ പ്രദർശനം. ഇന്ന് രാത്രി 11 മണിക്കാണ് ആദ്യ ഷോ. കേരളത്തിൽ റിലീസിനെത്തി 25 ദിവസം പൂർത്തിയായ വേളയിലാണ് കൂടെ ജി.സി.സി രാജ്യങ്ങളിലേക്ക് എത്തുന്നത്.

കേരളത്തിൽ റിലീസ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് അയൽ സംസ്ഥാനങ്ങളിൽ പോലും ചിത്രമെത്തിയത്. ബംഗളൂരുവിലും തമിഴ്നാട്ടിൽ നിന്നുമായി സിനിമ ഒരു കോടി കളക്ഷൻ നേടി. മുംബൈ, പൂനെ, ഡൽഹി, മാംഗ്ലൂർ, ഗോവ തുടങ്ങിയ ഇടങ്ങളിൽ നിന്ന് 11 ദിവസം കൊണ്ട് 80 ലക്ഷവും നേടി ചിത്രം മുന്നേറുകയാണ്. 

ബാംഗ്ലൂർ ഡേയ്​സിന്​ ശേഷം അഞ്​ജലി മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് 'കൂടെ'. പൃഥ്വിരാജ്​, പാർവതി, നസ്രിയ തുടങ്ങിയവരാണ്​  പ്രധാനവേഷങ്ങളിൽ എത്തിയത്. ​അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർഥ്​ മേനോൻ, മാല പാർവതി, വിജയരാഘവൻ, രഞ്​ജിത്ത്​ എന്നിവരും ചിത്രത്തിലുണ്ട്​. മഞ്ചാടിക്കുരുവിന്​ ശേഷം അഞ്​ജലി മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nazriya nazimPrithviraj Sukumaranparvathymalayalam newsmovie newsKoode
News Summary - Koode, The First Malayalam Movie Releasing in Saudi Arabia-Movie news
Next Story