കൂടത്തായിക്കായി സിനിമാക്കാർ; പ്രഖ്യാപനവുമായി ആന്‍റണി പെരുമ്പാവൂർ

13:47 PM
09/10/2019

മാധ്യമങ്ങൾ ഇപ്പോൾ കൂടത്തായി കൊലപാതക പരമ്പരകളെഴുതുന്ന തിരക്കിലാണ്. അതിനിടെയാണ് സിനിമാക്കാരും കൂടത്തായി സിനിമയാക്കാൻ മത്സരിക്കുന്നത്. 

കൂടത്തായി കൂട്ടകൊലപാതകം മോഹൻലാലും ആന്‍റണി പെരുമ്പാവൂരും സിനിമയാക്കുമെന്ന പ്രഖ്യാപനമാണ് ഇതേ വിഷയത്തിൽ ചിത്രം സ്വപ്നം കണ്ടവരെ ഞെട്ടിച്ചത്. നടി ഡിനി ഡാനിയൽ ആണ് തന്‍റെ ടീമും ഇതേ  വിഷയത്തിൽ സിനിമ ചെയ്യാനിരിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. കൂടത്തായ് എന്നു പേരിട്ട സിനിമയിൽ ജോളി ആയി എത്തുന്നത് ഡിനി ഡാനിയൽ ആയിരുന്നു.

സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും  റിലീസ് ചെയ്തിരുന്നു. എന്നാൽ ആന്റണി പെരുമ്പാവൂർ–മോഹൻലാല്‍ ടീം ഇതേ വിഷയത്തിൽ സിനിമ പ്രഖ്യാപിച്ചതോടെ ആശങ്കയിലാണ് ഡിനി.

Loading...
COMMENTS