'കോടമ്പാക്കം കഥകൾ' ഉടൻ

14:46 PM
30/10/2017

ഒരു കാലത്ത്​, വാളയാർ ചുരം കടന്ന്​ തമിഴകത്തേക്ക്​ ​കുതിച്ചുപാഞ്ഞ എല്ലാ തീവണ്ടികളും സ്വപ്​നങ്ങളുടെ പേടകമായിരുന്നു. സിനിമ പൂത്തുലയുന്ന മദിരാശി  നഗരത്തിലെ കോടമ്പാക്കമെന്ന തെരുവ്​ ലക്ഷ്യമാക്കി കുതിച്ച  ചെറുപ്പക്കാരുടെ വലിയ  വലിയ നിരകൾ.

കള്ളവണ്ടി കയറിയവരും, ആ​രുടെയോ ശിപാർശ കത്ത്​ നാലായി മടക്കി കരുതിയവരും സുഹൃത്തുക്കളുടെ സിനിമാ പരിചയങ്ങളുമൊക്കെ  ഭാണ്ഡത്തിലൊതുക്കിയ നിരവധി പേർ.... അവരിൽ ചിലർ താരങ്ങളായി തിരികെ വന്നപ്പോൾ അതിലും അനേകമിരട്ടിപേർ ഒന്നുമാകാതെ ആ  തെരുവിൽ വീണടിഞ്ഞു.. വാണവരെക്കാൾ വീണവരാണ്​ കോടമ്പാക്കത്ത്​ അധികവും...വീണവരെക്കുറിച്ച്​  പറയാൻ അധികമാരുമുണ്ടായില്ലെന്നുമാത്രം...

സ്വപ്​നങ്ങൾ പൂക്കുന്ന സിനിമത്തെരുവിൽ​ വീണുപോയ മനുഷ്യരെക്കുറിച്ച്​ എസ്​. രാജേന്ദ്ര ബാബു എഴുതുന്ന 'കോടമ്പാക്കം കഥകൾ' 'മാധ്യമം' ഒാൺലൈനിൽ ഉടൻ ആരംഭിക്കുന്നു...

COMMENTS