Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകെ.എൽ ആൻറണി

കെ.എൽ ആൻറണി അന്തരിച്ചു

text_fields
bookmark_border
K.L-Antony-23
cancel

വ​ടു​ത​ല: നാ​ട​ക-ച​ല​ച്ചി​ത്ര ന​ട​ൻ കെ.‌​എ​ൽ. ആ​ൻ​റ​ണി (ആ​ൻ​റ​ണി കൊ​ച്ചി-75) നി​ര്യാ​ത​നാ​യി. ഹൃ​ദ​യാ​ഘാ​ത​ത്തെ ​തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ലേ​ക്​​ഷോ​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 50 വ​ർ​ഷ​മാ​യി നാ​ട​ക​രം​ഗ​ത്തെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യ ആ​ൻ​റ​ണി ‘മ​ഹേ​ഷി​​െൻറ പ്ര​തി​കാ​രം’ സി​നി​മ​യി​ലൂ​ടെ​യാ​ണ്​ സി​നി​മാ​രം​ഗ​ത്ത്​ പ്ര​ശ​സ്​​ത​നാ​യ​ത്.

മാ​നു​ഷ​പു​ത്ര​ൻ, ച​ങ്ങ​ല, അ​ഗ്​​നി, കു​രു​തി, ഇ​രു​ട്ട​റ തു​ട​ങ്ങി​യ പ്ര​ശ​സ്ത നാ​ട​ക​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തു. ഏ​റെ​നാ​ൾ വി​ട്ടു​നി​ന്നെ​ങ്കി​ലും 2015ൽ ​ഭാ​ര്യ ലീ​ന​യോ​ടൊ​പ്പം നാ​ട​ക​രം​ഗ​ത്ത് തി​രി​ച്ചെ​ത്തി. ‘അ​മ്മ​യും തൊ​മ്മ​നും’ എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ​യാ​യി​രു​ന്നു തി​രി​ച്ചു​വ​ര​വ്.

നാ​ര​ദ ന്യൂ​സ് റെ‍സി​ഡ​ൻ​റ് എ​ഡി​റ്റ​റും ക​ഥാ​കൃ​ത്തു​മാ​യ ലാ​സ​ർ ഷൈ​ൻ, അ​മ്പി​ളി, നാ​ൻ​സി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. മ​രു​മ​ക്ക​ൾ: മാ​യ, ബി​നോ​യ്, വി​ജി. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ള​വെ​യ്പ് സ​െൻറ്​ മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsmoviesmalayalam newsK.L AntonyDrama actor
News Summary - K.L Antony Death news
Next Story