ലവ് വെരി എക്സ്പെൻസീവ്; കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സിന്‍റെ സ്പെഷ്യൽ ടീസർ

12:52 PM
14/02/2020

ടൊവീനോ തോമസ് ചിത്രം കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സിന്‍റെ സ്പെഷ്യൽ ടീസർ പുറത്ത്. ജിയോ ബേബി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം റംഷി അഹമ്മദ്, ആന്‍റോ ജോസഫ്, സിനു സിദ്ധാര്‍ഥ് എന്നിവരാണ് നിര്‍മാണം. 

ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്‍ എന്ന കഥാപാത്രമാണ് ടൊവിനോയുടേത്.

നിര്‍മ്മാതാക്കളില്‍ ഒരാളായ സിനുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം.

Loading...
COMMENTS