നിർമാതാവായും ടൊവീനോ; കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ്

22:14 PM
11/02/2019

പുതിയ ചിത്രത്തിലൂടെ നിര്‍മ്മാണ രംഗത്തേക്കും ചുവടുവെച്ച്  നടന്‍ ടൊവിനോ തോമസ്. ജിയോ ബേബി തിരക്കഥയും സംവിധാനവം നിര്‍വഹിക്കുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോ മീറ്റേഴ്സ് എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് ടൊവിനോ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നത്. ടൊവിനോയോടൊപ്പം സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, റംഷി, സിനു സിദ്ധാര്‍ത്ഥ് എന്നിവരും സിനിമയുടെ നിര്‍മ്മാണ രംഗത്തുണ്ട്.

ടൊവിനോ തന്നെയാണ് സിനിമയുടെ നായകനാവുന്നത്. നിര്‍മ്മാതാക്കളില്‍ ഒരാളായ സിനുവാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മോഹന്‍ലാലാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. 

മോഹന്‍ലാലിന്‍റെ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ ലാലേട്ടന്‍റെ കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് എന്ന പ്രശസ്തമായ ഡയലോഗില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമക്ക് ഈ ടൈറ്റില്‍ നല്‍കിയിരിക്കുന്നത്.

Loading...
COMMENTS