നമുക്കൊരു വെറൈറ്റി പിടിക്കാം; ‘കെട്ട്യോളാണ് എ​െൻറ മാലാഖ’ പ്രെമോ വിഡിയോ

18:25 PM
06/11/2019
kettiyolanente-malakha

ആസിഫ്​ അലി നായകനാവുന്ന  ‘കെട്ട്യോളാണ് എ​​​െൻറ മാലാഖ’എന്ന ചിത്രത്തി​​​െൻറ പ്രെമോ വീഡിയോ പുറത്തിറങ്ങി. ഫൺ എൻറർടെയിനറാണ്​ ചിത്രമെന്ന സൂചനകൾ നൽകുന്നതാണ്​ പ്രെമോ വീഡിയോ​. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്​ മാജിക്​ ഫ്രെയിംസി​​​െൻറ ബാനറിൽ ജസ്​റ്റിൻ സ്​റ്റീഫനും വിച്ചു ബാലമുരളിയും ചേർന്നാണ്​. 

വീണ നന്ദകുമാർ ആണ്​ നായിക. അഭിലാഷ്​ എസ്​ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ ബേസിൽ ജോസഫും പ്രധാന കഥാപാത്രമായി എത്തുന്നു. വിജയ്​ സൂപ്പറും പൗർണമിയും, ഉയരെ, കക്ഷി: അമ്മിണിപ്പിള്ള, അണ്ടർവേൾഡ്​ എന്നീ ചിത്രങ്ങൾക്ക്​ ശേഷം എത്തുന്ന ആസിഫ്​ അലി സിനിമയാണ്​ കെട്ട്യോളാണ് എ​​​െൻറ മാലാഖ​. 

Loading...
COMMENTS