Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരിതാശ്വാസത്തിന്​ നൽകാൻ പണമില്ല; ആരാധകനായി ഒരു കോടി നൽകി ബോളിവുഡ്​ താരം

text_fields
bookmark_border
sushant-sing
cancel

ന്യൂഡൽഹി: കേരളത്തിലെ പ്രളയദുരിതാശ്വാസത്തിന്​ നൽകാൻ പണമില്ലാതിരുന്ന ആരാധകനായി ഒരു കോടി രൂപ ​ നൽകി ബോളിവുഡ്​ താരം. സുശാന്ത്​ സിങ്​ രജ്​പുത്താണ്​ ആരാധകനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ ഒരു കോടി രൂപ നിക്ഷേപിച്ചത്​. 

സുശാന്തി​​​െൻറ ആരാധകരിലൊരാളായ ശുഭംരഞ്ജനാണ്​ ​കേരളത്തിലെ പ്രളയക്കെടുതിയിൽ സഹായം നൽകാൻ തനിക്ക്​ ആഗ്രഹമുണ്ടെന്നും എന്നാൽ അതിനുള്ള പണം കൈവശമില്ലെന്നും അറിയിച്ചത്​. സാമൂഹിക മാധ്യമങ്ങളിലുടെയായിരുന്നു സുശാന്തിനോട്​ ആരാധകൻ ഇക്കാര്യം പറഞ്ഞത്​. ഉടൻ തന്നെ ആരാധക​​​െൻറ പ്രശ്​നത്തിന്​ സുശാന്ത്​ പരിഹാരം കണ്ടു. 

sushant-sing-23

ആരാധകനായി താൻ പണം നിക്ഷേപിക്കുമെന്നായിരുന്നു സുശാന്ത്​ ട്വീറ്റ്​ ചെയ്​തു. പിന്നീട്​ സുശാന്ത് ആരാധകനായി​ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിക്ഷേപിക്കുകയും ചെയ്​തു. പണം നിക്ഷേപിച്ചതി​​​െൻറ സ്​ക്രീൻഷോട്ട്​ സുശാന്ത്​ ആരാധകനായി പ​ങ്കുവെച്ചു. മലയാള സിനിമ താരങ്ങൾക്ക്​ പുറമേ ​തമിഴ്​, തെലുങ്ക്​, ബോളിവുഡ്​ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവന ചെയ്​തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Floods: Sushant Singh Rajput Donates Rs 1 Crore for the Relief Work-Movies
Next Story