കസബയിലെ രംഗത്തിൽഎന്താണ് തെറ്റെന്ന് നായിക
text_fieldsകൊച്ചി: കസബയിലെ സിനിമയെ സംബന്ധിച്ചുള്ള വിവാദങ്ങൾക്ക് ഇനിയും അറുതിയായിട്ടില്ല. സിനിമയിലെ ഒരു രംഗം സ്ത്രീവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട നടി പാർവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ വാദ-പ്രതിവാദങ്ങൾ കൊഴുക്കുകയാണ്. ഇതിനിടെ സിനിമയിലെ വിവാദ രംഗത്തെ കുറിച്ച് അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് കസബയിൽ മമ്മുട്ടിക്കൊപ്പം അഭിനയിച്ച് ജ്യോതി എന്ന ഉത്തരാഖണ്ഡ് മോഡൽ.
സിനിമയിലെ രംഗം സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതല്ല പ്രശ്നമെന്ന് ജ്യോതി പറഞ്ഞു. അഭിനേതാവ് പോസറ്റീവ് റോളുകളും നെഗറ്റീവ് റോളുകളും ചെയ്യേണ്ടേ?. സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും സിനിമയിൽ കാണിക്കണം. നല്ലത് മാത്രം കാണിക്കാനുള്ളതാണോ സിനിമ. കസബയിലെ രാജൻ സക്കറിയ ഒരുപാട് ദുസ്വഭാവങ്ങളുള്ള ഒരാളാണ്. ഇത് മനസിലാക്കി സിനിമ കണ്ടാൽ ആ രംഗത്തിന് ഒരു പ്രശ്നവുമില്ലെന്ന് ജ്യോതി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
