സലീംകുമാർ ചിത്രം `കറുത്ത ജൂത'ന്‍റെ ട്രെയിലർ

15:19 PM
12/08/2017
karutha-judans

സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'കറുത്ത ജൂത'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. സലീംകുമാറാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലേക്ക് കുടിയേറിപാര്‍ത്ത ഒരു വിഭാഗം ജൂതരുടെ ജീവിതമാണ് സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ആരോണ്‍ ഇല്യാഹു എന്ന കഥാപാത്രമായാണ് സലിംകുമാര്‍ എത്തുന്നത്. രമേശ് പിഷാരടി, സുബീഷ് സുധി, ശിവജി ഗുരുവായൂര്‍, ഉഷ എന്നിവര്‍ക്കൊപ്പം ടി.എന്‍.പ്രതാപന്‍ എംഎല്‍എയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സംവിധായകന്‍ ലാല്‍ ജോസിന്‍റെ എല്‍.ജെ ഫിലിംസാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.  സലിം കുമാറിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി കൊടുത്ത സിനിമയായിരുന്നു കറുത്ത ജൂതന്‍. ആഗസ്റ്റ് 18 ന് ചിത്രം തിയറ്ററുകളിലെത്തും. 

ഇപ്പോള്‍ നിലവിലുള്ള മാള പോസ്റ്റ് ഓഫീസ് പണ്ടൊരു ജൂതന്‍റെ വീടായിരുന്നു എന്നറിഞ്ഞപ്പോള്‍ അത് അന്വേഷിക്കാനുള്ള കൗതുകമായിരുന്നു കറുത്ത ജൂതന്‍ എന്ന സിനിമ ജനിക്കാനുള്ള കാരണമെന്നും സലിം കുമാര്‍ വ്യക്തമാക്കി. 

COMMENTS