കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്; ടൈറ്റിൽ പോസ്റ്റർ എത്തി

19:34 PM
29/01/2020
Karnan-Napoleon-Bhagat-singh

കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് ചലചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. യുവതാരം ആന്‍റണി പെപ്പേയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. 

പ്രഖ്യാപനം മുതൽ സിനിമാ പ്രേമികളുടെ ശ്രദ്ധ നേടിയ ചിത്രമാണ് കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്. ഒരു ഗ്രാമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കോമഡിക്കും സസ്പൻസ് ത്രില്ലറിനും ഒരുപോലെ പ്രാധാന്യം നൽകുന്നു. 

ഫസ്റ്റ് പേജ് എന്‍റർടൈൻമെന്‍റിന്‍റെ  ബാനറിൽ മോനു പഴേടത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശരത് ജി. മോഹൻ ആണ്. എഡിറ്റിങ് റെക്‌സൺ ജോസഫും ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണയും നിർവഹിച്ചിരിക്കുന്നു. 

കൽക്കി ചിത്രത്തിലെ ഗോവിന്ദിലൂടെ പ്രേക്ഷകരുടെ മനംകവർന്ന ധീരജ് ഡെന്നി കർണൻ നെപ്പോളിയൻ ഭഗത്‌സിംഗിലൂടെ നായക നിരയിലേക്കെത്തുന്നു.

Karnan-Napoleon-Bhagat-singh
Loading...
COMMENTS